CHANGARAMKULAMKERALAPUBLIC INFORMATIONSocialUPDATES
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ബിജു മാന്തടം അധ്യക്ഷത വഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബീഷ് പെരുമ്പാത്തേൽ മുഖ്യാതിഥിയായി പങ്കെടുത്തു.രജിതൻ പന്താവൂർ, കെ.വി. മണികണ്ഠൻ, ആനന്ദൻ എന്നിവർ സംസാരിച്ചു.