കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു
കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ ഉന്നയിച്ച വിവിധ സംശയങ്ങൾക്കും ആശങ്കകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകി. തുടർന്ന് സംശയങ്ങൾ പരിഹരിച്ചതിനെ തുടർന്ന് ആവശ്യമായ രേഖകളിൽ ഒപ്പുവെച്ച് സഹകരിക്കാമെന്ന് സ്ഥലം ഉടമകൾ ധാരണയായി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വാർഡ് മെമ്പർമാരായ ആബിദ് വരിക്കപ്പുലാക്കൽ, കെ.പി അസീസ്, പാലക്കാട് സ്പെഷ്യൽ തഹസിൽദാർ മുരളീധരൻ, ആശ, വിജിത, വിനോദ്, ജിഷാർ, സ്ഥല ഉടമകളായ അബ്ദുൽ ഖാദർ, ഡോ: അജയ് കുമാർ, ഹരിദാസ്, എ.മുഹമ്മദ് കുട്ടി, പെയ്തലവി തയ്യിൽ, മുഹമ്മദ് മസ്ഊദ്, ടി.പി മുഹമ്മദ് ടി.പി, അലവിക്കുട്ടി, മുഹമ്മദ് അഷ്റഫ്, സക്കീർ ഹുസൈൻ, സംസാദ്, ഹബീബ് റഹ്മാൻ തോണിക്കടവത്ത്, അബൂബക്കർ, മുഹമ്മദ് മിഖ്ദാദ്, ചേക്കുട്ടി, നൊട്ടനാലുക്കൽ അമ്പലം സെക്രട്ടറി വി.വി രാജേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.