EDAPPALLocal news

സാധാരണക്കാരെ കേട്ട ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി -അഡ്വ. വി.എസ് ജോയ്

എടപ്പാൾ: സാധാരണക്കാരെ കേട്ട ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അഡ്വ: വി.എസ് ജോയ് എടപ്പാൾ പൂക്കരത്തറ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയും ഉമ്മൻ ചാണ്ടി റിലീഫ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും റിലീഫ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനം അഡ്വ: വി. എസ് ജോയ് എം.എൽ.എ ഉത്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ് റംഷാദ് എം വി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: എ.എം രോഹിത്, സുരേഷ് പൊല്പാക്കര, ഇ.പി രാജീവ്‌ , കണ്ണൻ നമ്പ്യാർ, എസ്.സുധീർ, ബുഷ്‌റ ജലീൽ, ചക്കൻ കുട്ടി, ഇ.പി വേലായുധൻ, കെ.രാജീവ്‌, വി.പി കുഞ്ഞു മൊയ്‌തീൻ, കെ.എ ജയാനന്ദൻ, ടി.വി ഷബീർ, ടി.വി റഫീഖ്, കെ.ടി നൗഷാദ്, ടി.പി സുരേഷ്, കെ.പി മുഹമ്മദ്‌ അലി, സി.വി ഹാരിസ്, ടി.പി രാജൻ എന്നിവർ പ്രസംഗിച്ചു. ചട്ടിക്കൽ മാധവൻ, മൊയ്തൂണ്ണി എൻ, ഡോക്ടർ മുഹമ്മദ്‌ റമീസ് എസ്, സൈത് മുഹമ്മദ്‌ വി പി, ഹെല്പ് ലൈൻ പൂക്കരത്തറ എന്നിവരെ ഉമ്മൻ ചാണ്ടി സ്മൃതി പുരസ്‌കാരം നൽകി ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു മറ്റു മത്സരപരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button