കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം യൂണിറ്റ് സമ്മേളനം സമാപിച്ചു
എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം യൂണിറ്റ് സമ്മേളനം സമാപിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഇ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ്
യു വി കുഞ്ഞുമരക്കാർ
അധ്യക്ഷൻ വഹിച്ചു.
യൂണിറ്റ് സെക്രട്ടറി കമ്മുണ്ണി കെ കെ (വെറൈറ്റി ) റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് ട്രഷറർ ടി സി ഇബ്രാഹിം വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു
.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ മുതിർന്ന വ്യാപാരികളെ ആദരിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ്
എസ്എസ്എൽസി പ്ലസ് ടു വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.
കഴുങ്കിൽ മജീദ് (വാർഡ് മെമ്പർ) ഖാലിദ് ചങ്ങരംകുളം ( വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ സെക്രട്ടറി )
ഹസ്സൻ ഹിറ്റ് വൽ
(മണ്ഡലം പ്രസിഡണ്ട് )
റഫീഖ് നഹൽ (മണ്ഡലം സെക്രട്ടറി )
രാജകുമാര്‍ (മണ്ഡലം ട്രഷറർ) ഷൗക്കത്ത് കൈപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
ഷമീർപ്രയൽ സ്വാഗതവും,
കരുണൻ നടുവട്ടം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
യു വി കുഞ്ഞ് മരക്കാർ, (പ്രസിഡണ്ട്)
കെ കെ കമ്മുണ്ണി വെറെറ്ററി.( ജനറൽ സെക്രട്ടറി)
ടി സി ഇബ്രാഹിം(യൂണിറ്റ് ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.