നടുവട്ടം ഗെറ്റ് വെൽ ആശുപത്രിയും വല്യാട് ബ്ലൂ ബേർഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 12ന് നടക്കും
എടപ്പാൾ: നടുവട്ടം ഗെറ്റ് വെൽ ആശുപത്രിയും വല്യാട് ബ്ലൂ ബേർഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 12 ഞായറാഴ്ച നടക്കും. വല്യാട് ജി.എൽ.പി. സ്കൂളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ വിദഗ്ധ ഡോക്ടർമാരായ ഡോ. നൗഫൽ പി.പി. (ജനറൽ മെഡിസിൻ), ഡോ. വിപിൻ സി. ഗോപി (ഓർത്തോപീഡിക്സ്), ഡോ. ഷഫ്ലുൻ നിയാസ് കെ. (ശിശുരോഗ വിഭാഗം), ഡോ. രേവതി മുരുകവേൽ (ഗൈനക്കോളജി) എന്നിവർ ക്യാമ്പിലെ രോഗികളെ പരിശോധിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയും മരുന്നുകളും ലഭിക്കുന്നതിനൊപ്പം ജി.ആർ.ബി.എസ്, ബി.എം.ഡി പരിശോധനകൾ സൗജന്യമായും എം.ആർ.ഐ, എക്സ്-റേ എന്നിവയ്ക്ക് 20 ശതമാനവും എൻ.സി.എസ്, ലാബ് ടെസ്റ്റുകൾക്ക് 10 ശതമാനവും ഇളവുകളും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 89430 55532, 82524 74747, 99462 80918.