EDAPPALLocal newsUncategorized

നടുവട്ടം ഗെറ്റ് വെൽ ആശുപത്രിയും വല്യാട് ബ്ലൂ ബേർഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 12ന് നടക്കും

​എടപ്പാൾ: നടുവട്ടം ഗെറ്റ് വെൽ ആശുപത്രിയും വല്യാട് ബ്ലൂ ബേർഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 12 ഞായറാഴ്ച നടക്കും. വല്യാട് ജി.എൽ.പി. സ്കൂളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

​പ്രമുഖ വിദഗ്ധ ഡോക്ടർമാരായ ഡോ. നൗഫൽ പി.പി. (ജനറൽ മെഡിസിൻ), ഡോ. വിപിൻ സി. ഗോപി (ഓർത്തോപീഡിക്സ്), ഡോ. ഷഫ്ലുൻ നിയാസ് കെ. (ശിശുരോഗ വിഭാഗം), ഡോ. രേവതി മുരുകവേൽ (ഗൈനക്കോളജി) എന്നിവർ ക്യാമ്പിലെ രോഗികളെ പരിശോധിക്കും.

​ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയും മരുന്നുകളും ലഭിക്കുന്നതിനൊപ്പം ജി.ആർ.ബി.എസ്, ബി.എം.ഡി പരിശോധനകൾ സൗജന്യമായും എം.ആർ.ഐ, എക്സ്-റേ എന്നിവയ്ക്ക് 20 ശതമാനവും എൻ.സി.എസ്, ലാബ് ടെസ്റ്റുകൾക്ക് 10 ശതമാനവും ഇളവുകളും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 89430 55532, 82524 74747, 99462 80918.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button