EDAPPALLocal newsകുമരനല്ലൂർ

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ, പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകർ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരമാണ് പരിപാടിയുടെ പ്രധാന ആകർഷണമായത്.

വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ബ്രസീൽ ടീം ചാമ്പ്യന്മാരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ആവേശം ഇരട്ടിപ്പിച്ചു.

സ്പോട്ട് ഫിറ്റ് ട്രെയിനർമാരായ ഡോ. വി. കെ. അബ്ദുൽ അസീസ്, കെ. ജംഷി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്ക് നാസർ വെള്ളാളൂർ ട്രോഫി കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button