EDAPPALLocal news

കിരണം ബഡ്സ് സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി

എടപ്പാൾ: ഗ്രാമപഞ്ചായത്ത് കിരണം ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. മുഹമ്മദ് ലൈസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബുശ്റ, വാർഡ് അംഗങ്ങളായ ജനത മനോഹർ, സൈഫുദ്ധീൻ, ജുബൈരിയ, അച്ചുതൻ, ഷൈലജ, മുനീറ, പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും രക്ഷിതാക്കൾക്ക് പൊന്നാടയും നൽകി ആദരിച്ചു. പാട്ടും കളികളുമായി പ്രവേശനോത്സവം ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button