EDAPPALLocal news
പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു
എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെപി സിന്ധു നിർവഹിച്ചു.വൈസ് പ്രസിഡന്റ് ബുഷറ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ആശ റഹ്മാൻ സ്വാഗതം പറഞ്ഞു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ലൈസ്,വാർഡ് മെമ്പർമാരായ ടിവി മിനി, ജുബൈരിയ,അച്യുതൻ എന്നിവരും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ഹിഫ്സു, പിടിഎ പ്രസിഡണ്ട് നിബിന, BRC കോർ ഡിനേറ്റർ നിഖില, മുൻ ഹെഡ് മിസ്ട്രെസ്സ് രമണി എന്നിവരും ചടങ്ങിന് ആശംസകൾ അർപ്പിച്ചു.തുടർന്ന് കഴിഞ്ഞ അധ്യയന വർഷത്തെ സി .എം കിഡ്സ് സ്കോളർഷിപ്പിന് അർഹരായ 11 കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള പഠനോപകരണ വിതരണം, മധുര വിതരണം എന്നിവ നടന്നു സ്റ്റാഫ് സെക്രട്ടറി ഷിൻജു ചടങ്ങിന് നന്ദി അറിയിച്ചു.