തണൽ വാർഷികം: കലാമത്സരങ്ങൾ സംഘടിപ്പിച്ചു.
മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി തണൽ കുടുംബാംഗങ്ങൾക്ക് വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ കവിയത്രി ടി.പി. അജിത ഉദ്ഘാടനം ചെയ്തു. തണൽ സെക്രട്ടറി എ. അബ്‌ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. സോൻസി ടീച്ചർ, വാർഷിക ജനറൽ കൺവീനർ ബേബി ബാൽ, സുബൈദ ടീച്ചർ, യു. സാലിഹ് കെ.വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കലാവിഭാഗം കൺവീനർ ജംഷി ടീച്ചർ സ്വാഗതവും സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങൾക്ക് റീന ടീച്ചർ,ഹന, തഹ്സീന, ആരിഫ ബഷീർ,ഹൈറുന്നിസ, സക്കീന, നിഷിദ , റസീന മുത്തു , റംഷിയ, നജ്ഫ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. നൃത്തത്തിൽ സീനിയർ വിഭാഗത്തിൽ നൈഫ,നന്ദിത , ഫാത്തിമ എന്നിവരും ജൂനിയർ വിഭാഗത്തിൽ കദീജ മിൻഷ , മാളവിക ,നിദ, ഹിദാ ഷറിൻ എന്നിവരും ഗാനത്തിന് സീനിയർ വിഭാഗത്തിൽ മാജിത, നഷ്‌വ, ശ്രേയ മോഹൻദാസ് എന്നിവരും ജൂനിയർ വിഭാഗത്തിൽ മിൻസ, ആയിഷ സബ, ലിൻഷ , ഷിസകദീജ എന്നിവരും വിജയികളായി.
ചിത്ര രചനാ മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ ഹെൻസ ഷരീഫ്. ആയിഷ സൻഹ, ഫാത്തിമ നബ, സഹറ എന്നിവരും ജൂനിയർ വിഭാഗത്തിൽ സയ ഫാത്തിമ, ഫിൽസഫയാൻ, ഷഹന ഫാത്തിമ എന്നിവരും സീനിയർ വിഭാഗത്തിൽ റിംന റഫീഖ്, മുഹമ്മദ് ഫാഹിസ് എന്നിവരും വിജയികളായി.