CHANGARAMKULAM

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം അസ്സബാഹ് കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. വിദ്യാർത്ഥികളിൽ വായനാശീലവും മാതൃഭാഷാ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മലയാളം വിഭാഗം മേധാവി പ്രവീൺ കെ.യു ചടങ്ങിന് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളേജ് പ്രസിഡന്റ് പി.പി.എം. അഷ്‌റഫ്‌ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പത്ര കൈമാറ്റം മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി നിർവ്വഹിച്ചു. ഒന്നാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിനി അപർണ്ണ സെക്രട്ടറിയിൽ നിന്നും പത്രം ഏറ്റുവാങ്ങി.

ചടങ്ങിൽ മാതൃഭൂമി സർക്കുലേഷൻ മാനേജർ മണികണ്ഠൻ, മാതൃഭൂമി പ്രാദേശിക ലേഖകൻ മോഹൻദാസ് മൂക്കുതല,ഹരികൃഷ്ണൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button