പെരുമ്പറമ്പ്

വനിതാ ദിനത്തിൽ 100 വനിതകൾക്ക് ആദരവും 100 പെൺകുട്ടികൾക്ക് റമളാൻ സമ്മാനവും നൽകി സൈബർമീഡിയ പെണ്മ-2026

പെരുമ്പടപ്പ്:വനിതദിനത്തിൽ സമൂഹത്തിൽ മികവ് പുലർത്തിയ 100 വനിതകളെ സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി പെണ്മ-2026 പുരസ്‌കാരം നൽകി ആദരിച്ചു.പ്രദേശത്തെ അധ്യാപകർ,സംരംഭകർ, എഴുത്തുകാർ, ആതുരസേവനരംഗത്തെ പ്രതിനിധികൾ, ജനപ്രതിനിധികൾ, എന്നിവരിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവരാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.പുരസ്‌കാരം ലഭിച്ചവർ കടന്ന് വന്ന വഴികളെ കുറിച്ചും അനുഭവിച്ച പ്രതിസന്ധികളെ തരണം ചെയ്ത് വിജയം വരിച്ചത് പങ്ക് വെച്ചതും സദസ്സിനെ മനോഹരമാക്കി. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ റമീന ഇസ്മായിൽ ഉത്ഘാടനം നിർവഹിച്ചു. മാക്ബത് പബ്ലിക്കേഷൻ മാനേജിങ് ഡയറക്ടറും എഴുത്തുകാരിയുമായ ഷഹനാസ് എം എ മുഖ്യാതിഥിയായി. റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയിലെ പഠിതാക്കളായ 100 പെൺകുട്ടികൾക്ക് റമളാൻ സമ്മാനം നൽകി. വിതരണ ഉത്ഘാടനം ജലീൽ കുവ്വക്കാട്ടയിൽ നിർവഹിച്ചു.സൈബർമീഡിയ പ്രതിനിധികളായ അർഷിദ റംഷാദ്, സുനിത ജയരാജ്‌, ഷഫീല നാസർ, ഹസീന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. റംസി റമീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസ്ന നന്ദി പ്രകാശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button