CHANGARAMKULAM

വടക്കുംമുറി എസ് എസ് എം യു പി സ്കൂളിലേക്ക് ഓർക്കിഡ്ഹോസ്പിറ്റലിന്റെ സ്നേഹോപഹാരം

ചങ്ങരംകുളം:മൂക്കുതല വടക്കുംമുറി എസ് എസ് എം യു പി സ്കൂളിലെ കായിക താരങ്ങൾക്ക് പ്രോത്സാഹനമായി ഓർക്കിഡ് ഹോസ്പിറ്റൽ മാനേജ്മെന്റ് ജേഴ്സി വിതരണം ചെയ്തു മാതൃകയായി.
ഇന്നേ ദിവസം നടന്ന ചടങ്ങിൽ സ്കൂൾ മാനേജിംഗ് പ്രതിനിധി പി പി അസീസിന്റെ സാന്നിധ്യത്തിൽ ഓർക്കിഡ് ഹോസ്പിറ്റൽ ചങ്ങരംകുളം- അസിസ്റ്റന്റ് ജനറൽ മാനേജർ സുബ്രഹ്മണ്യൻ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഓർക്കിഡ് ഹോസ്പിറ്റലിന്റെ മാർക്കറ്റിംഗ് മാനേജർ ആഷിക് നന്നംമുക്ക്, സുമേഷ് പിടാവന്നൂർ, സ്കൂൾ മാനേജിംഗ് പ്രതിനിധി പി പി അസീസ്, സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൾ റസാക്ക് എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ചു. ഈ അദ്ധ്യായന വർഷത്തിൽ തന്നെ സ്കൂളിലെ ടർഫിന്റെ നിർമാണം പൂർത്തീകരിക്കുമെന്ന് സ്കൂൾ മാനേജിംഗ് പ്രതിനിധി പി പി അസീസ് ചടങ്ങിൽ പ്രഖ്യാപിച്ചു.
പി ടി എ പ്രസിഡന്റ് അനീഷ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button