EDAPPAL
പച്ചക്കറി വിളവെടുപ്പ് നടത്തി
എടപ്പാൾ : ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.13-ാം വാർഡ് പൊൻകുന്നിലെ കർഷകൻ കൈതപ്പുറത്ത് സിദ്ധീക്കിന്റെ കൃഷിത്തോട്ടത്തിലാണ് വിളവെടുപ്പ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു. വിഷരഹിത പച്ചക്കറി കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് അവർ പറഞ്ഞു. മൾച്ചിംഗ് ഷീറ്റ്, ട്രിപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക് രീതിയിലാണ് കൃഷി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷറ ജലീൽ, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ സുരേന്ദ്രൻ എം.പി. തുടങ്ങിയവർ പങ്കെടുത്തു.