എടപ്പാൾ റെയ്ഞ്ച് എസ് കെ എസ് ബി വി സൈക്കിൾ റാലി സംഘടിപ്പിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രചരണത്തിന്റെ ഭാഗമായി എടപ്പാൾ റെയ്ഞ്ച് എസ് കെ എസ് ബി ബിയുടെ നേതൃത്വത്തിൽ രണ്ടു ഭാഗങ്ങളിലായി സൈക്കിൾറാലി സംഘടിപ്പിച്ചു. തട്ടാൻ പടിയിൽ റെയ്ഞ്ച് പ്രസിഡണ്ട് കമറുദ്ദീൻ ഫൈസി എസ് ബി വി ചെയർമാൻ ശാക്കിർ ഫൈസിക്ക് പതാക കൈമാറി. സയ്യിദ് ഹനീഫ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. തട്ടാൻ പടിയിൽ നിന്നും ആരംഭിച്ച റാലി എടപ്പാൾ അങ്ങാടിയിൽ സമാപിച്ചു. സമാപന സംഗമത്തിൽ കമറുദ്ദീൻ ഫൈസി വിഷയാവതരണം നടത്തി. അബൂബക്കർ ബാഖവി, ശാക്കിർ ഫൈസി, എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ ഇർഷാദി, അസീസ് തട്ടാൻപടി, ശിഹാബ് ഹാഫിള് വാഫി എന്നിവർ നേതൃത്വം നൽകി.
അയിലക്കാട് നിന്ന് ആരംഭിച്ച റാലി നടുവട്ടം സെൻ്ററിൽ സമാപിച്ചു. എസ് ബി വി റെയ്ഞ്ച് കൺവീനർ സുഹൈൽ ഫൈസി എസ് ബി വി റെയ്ഞ്ച് സെക്രട്ടറി അൻഷിദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീൻ വഹബി പ്രാർത്ഥന നടത്തി. സമാപന സംഗമത്തിൽ നൗഷാദ് ഫൈസി, ശാനിൽ ഫൈസി, സുഹൈൽ ഫൈസി എന്നിവർ സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി അബ്ദുറസാഖ് മൗലവി, ശിയാസ് അസ് ലമി, റിയാസ് അഷ്റഫി, ആസിഫ് അൻവരി, സിനാൻ, യാസീൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി