കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽജനുവരി 15 പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കാലത്ത് 8 മണി മുതൽ
വൈകീട്ട് 5 മണിവരെ
കുറ്റിപ്പുറം ടൗണിൽ വെച്ച് നടന്ന ക്യാമ്പയിനിൽ വിവിധ സ്കൂളുകളും കോളേജുകളും സന്നദ്ധ സംഘടനകളും വ്യാപാരികളും വിദ്യാർത്ഥികളും തൊഴിലാളികളും വീട്ടമ്മമാരും പങ്കാളികളായി.
ജി. എച്ച്. എസ്. എസ്. കുറ്റിപ്പുറം, ജി. എച്ച്. എസ്. എസ്. പേരശ്ശനൂർ,
ജി. എച്ച്. എസ്. എസ്. കാടഞ്ചേരി, കെ.എം.സി.ടി. കോളേജ്,
എംമ്പയർ കോളേജ് മൂടാൽ, ടാഗോർ കോളേജ് കുറ്റിപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ. എസ്. എസ്, എൻ. സി.സി, ജെ. ആർ. സി, സ്കൗട്ട് ഗൈഡ്സ്, തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാർത്ഥികൾ പങ്കാളികളായി.
വിദ്യാർത്ഥികൾക്കും വളണ്ടിയർമാർക്കും
പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസുകൾ പവലിയനിൽ വെച്ച് സംഘടിപ്പിച്ചു.
കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഫണ്ട് കളക്ഷൻ കൈമാറി.
ടാക്സി, ഓട്ടോ തൊഴിലാളികളും വ്യാപാരകളും വിദ്യാർത്ഥികളും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് പ്രതിഞ്ജയെടുത്തു.
ടി.കെ. അമീർ, കവിത,
ആസിയ, ഇന്ദുലേഖ, സൽമ ചെല്ലൂർ, പി.സി. അനൂപ് കുമാർ, കെ.പി. അസീസ്, എ.എ. സുൽഫിക്കർ,
എം പി എ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.