CHANGARAMKULAM

മകരവിളക്ക് ദിനത്തില്‍ യൂത്ത് കോൺഗ്രസ്‌ ശബരിമല സംരക്ഷണ ജ്യോതി നടത്തി

ചങ്ങരംകുളം:ശബരിമലയിൽ സ്വർണ്ണ കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ _ശബരിമല സംരക്ഷണ ജ്യോതി യൂത്ത് കോൺഗ്രസ്‌ ആലങ്കോട്, നന്നമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി.പരിപാടി ഡിസിസി സെക്രട്ടറി അഡ്വക്കറ്റ് സിദ്ദിഖ് പന്താവൂർ ഉൽഘാടനം ചെയ്തു. ആലംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സുഹൈർ എറവറാംകുന്ന് സ്വാഗതം പറഞ്ഞു.നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ഇർഷാദ് പള്ളിക്കര അധ്യക്ഷത വഹിച്ചു,കോൺഗ്രസ്‌ നേതാക്കളായ ഹുറൈർ കൊടക്കാട്, മുരളീധരൻ,സുബൈർ ഉദിനുപറമ്പ്, അലി കെസി ,ഷംസീർ, റെജി ഒതളൂർ, സജിൻ മാക്കലി യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ആയ ഷാഫി ചേലക്കടവ്, നസറുദ്ധീൻ,സതീഷ്,യാസിർ ടി.വി, നിതിൻ ഒതളൂർ സിദ്ധീഖ്,ജുബൈർ.കെവി, അനില വളയംകുളം, എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button