EDAPPAL
ആരോഗ്യ ശുചിത്വ പരിശോധന നടത്തി
എടപ്പാൾ : ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപൊലി മഹോത്സവത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്ത് -ആരോഗ്യ – ഭക്ഷ്യ സുരക്ഷാ വകുപ്പ് സംയുക്ത സ്ക്വാഡ് പ്രവർത്തനം തുടങ്ങി. ക്ഷേത്ര പരിസരത്തെ കച്ചവട സ്ഥാപനങ്ങളിൽ സ്ക്വാഡ് ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ ഓഫീസർ ജൂലി ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ, പി.പി. നജ്മത്ത് , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി. കുടിവെള്ള ശുചിത്വം, ഹെൽത്ത് കാർഡ്, പരിസര ശുചിത്വം, ഹരിത കർമ്മസേനാ കാർഡ് എന്നിവ പരിശോധിച്ചു.