KUTTIPPURAM

ഓപ്പൺ ഹൗസ്‌ “എന്ന പേരിൽ ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി സംഘടിപ്പിച്ചു

കുറ്റിപ്പുറം:ആതവനാട് മർക്കസ് കോളേജ് ഐ ക്യു എ സി “ഓപ്പൺ ഹൗസ്‌ ” എന്ന പേരിൽ സംഘടിപ്പിച്ച ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെടി ആസാദലി ഉൽഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാള്‍ ഡോക്ടര്‍ സിപി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാള്‍ സിസി മുഹമ്മദ് ഷാഫി,എംപി ഫസീല,ഡോക്ടര്‍ ആരിഫ,ഓഫീസ്‌ സൂപ്രണ്ട് കെഎം അബ്ദുൽ ഗഫൂർ,വിവിധ വകുപ്പ് മേധാവിമാർ പങ്കെടുത്തു.സംസ്ഥാന എനർജി മാനേജ്‌മന്റ് സെന്ററിന്റെ എൽഇഡി റിപ്പയറിങ് ,ഉർജ്ജ സംരക്ഷണ പ്രദർശനം,ജില്ലാ ശുചിത്വ മിഷന്റെയും ക്ലീൻ കേരളയുടെയും കീഴിൽ സെമിനാറുകൾ ,ജില്ല എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ് സ്കിൽ പരിശീലനം ,കോളേജിലെ വിവിധ വകുപ്പുകൾ ,ക്ലബ്ബുകൾ എന്നിവയുടെ സ്റ്റാളുകൾ എന്നിവ പൊതു ജനങ്ങൾക്കും മറ്റു സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ക്യാമ്പസ്സിൽ ഒരുക്കിയിട്ടുണ്ട് .മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി കേട്‌ വന്ന എൽഇഡി ബൾബുകൾ ക്യാമ്പില്‍ സൗജന്യമായി ശെരിയാക്കി നൽകുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button