EDAPPAL
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്; നറുക്കെടുപ്പിലൂടെ ഭരണം നിലനിർത്തി എൽ.ഡി.എഫ്
അഡ്വ: ആർ.ഗായത്രി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്തി എൽ.ഡി.എഫ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബലാബലത്തിലായിരുന്നു കലാശിച്ചത്. 14 സീറ്റുകൾ ഉള്ള ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും 7 സീറ്റ് വീതമാണ് ലഭിച്ചിരുന്നത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്തിയിരിക്കുകയാണ് എൽ.ഡി.എഫ്. എടപ്പാൾ വിങ്ങിനിക്കര ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച് വിജയിച്ച അഡ്വ: ആർ.ഗായത്രിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2020ൽ എടപ്പാൾ കോലൊളമ്പ് ഡിവിഷനിൽ മത്സരിച്ച് വിജയിച്ച ഗായത്രി കഴിഞ്ഞ അഞ്ചുവർഷത്തോളം ബ്ലോക്ക് വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.