kaladi

കാലടി ജി.എൽ.പി. സ്കൂളിൽ വിജയോത്സവവും പ്രീ-പ്രൈമറി കലോത്സവവും നടത്തി

കാലടി : എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടിയ ഗവ. എൽ.പി. സ്കൂൾ കാലടിയിൽ വിജയോത്സവവും പ്രീ-പ്രൈമറി കലോത്സവവും നിറംഗമായ ചടങ്ങുകളോടെ നടത്തി.

കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗായികയും അവതാരകയുമായ ഗായത്രി ജയൻ നിർവഹിച്ചു.

എച്ച്.എം. ചിത്ര ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു.
തുടർന്ന് പ്രീ-പ്രൈമറി വിഭാഗം കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ അരങ്ങേറി.

പരിപാടിയുടെ സമാപനത്തിൽ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button