EDAPPAL

കണ്ടനകത്തു നേത്ര പരിശോധന ക്യാമ്പ് നടന്നു

കണ്ടനകം :കണ്ടനകം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാവിൽപടി വെറ്റിനറി ഹോസ്പിറ്റൽ പരിസരത്തു വച്ചു നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു. കെ. ജി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ വാർഡ്‌ മെമ്പർ രാജലക്ഷ്മി എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. എടപ്പാൾ ബ്ലോക്ക്‌ ഓപ്റ്റോമെട്രിസ്‌റ് അനൂജയുടെ നേതൃത്വത്തിൽ ആണ് നേത്ര പരിശോധന നടന്നത്. പ്രമേഹ, ബി. പി പരിശോധനകളും ക്യാമ്പിൽ ഉൾപ്പെട്ടിരുന്നു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രവീൺ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് അജിത, ആശാപ്രവർത്തകരായ സുമിത്ര, ജ്യോതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button