EDAPPAL
വയലാർ അനുസ്മരണം നടത്തി
എടപ്പാൾ: ഉമ്മർകുട്ടി സാംസ്ക്കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും ചേർന്ന് സംയുക്തമായി വയലാർ അനുസ്മരണം നടത്തി. അനുസ്മരണ പ്രഭാഷണം വി.നാരായണൻ മാഷ് നിർവഹിച്ചു. പ്രഭാഷണത്തിൽ വയലാറിൻ്റെ ജീവിതം വളരെ ഭംഗിയായി അവതരിപ്പിച്ചു.വയലാർ കവിതകളും സിനിമാഗാനങ്ങളും ആലപിച്ച് മുന്നേറിയ സംഭാഷണം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. വയലാർകവിതകളിലെ പ്രണയവും പ്രകൃതിയും ഭക്തിയും വിരഹവും തത്വചിന്തയും എല്ലാം തൊട്ടുതൊട്ടു കടന്നുപോയ വർത്തമാനം ഹൃദ്യമായ ഒരു വിരുന്നായിരുന്നു.