CHANGARAMKULAM

കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി

ചങ്ങരംകുളം:കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും അമീബിക് മസ്‌തിഷ്കജ്വര ബോധവൽക്കരണ ക്ലാസും നടത്തി.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ഷെഹീർ ഉദ്ഘാടനം ചെയ്തു.ബിആർസിയിൽ നിന്ന് സ്കൂളിന് അനുവദിച്ച അത്‌ലറ്റിക് കിറ്റ് പ്രസിഡൻ്റിൽ നിന്ന്പ്രഥമാധ്യാപിക സി. ബേബി ചാക്കോയും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.യു.കെ. അർജുൻ അധ്യക്ഷത വഹിച്ചു.ആലങ്കോട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജിനി ജേക്കബ്, ടി.വി. അരുൺ എന്നിവർ അമീബിക് മസ്‌തിഷ്ക്കജ്വര ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.എസ് ആർജി കൺവീനർ പി. ഷീജ, വി.വി. പ്രശാന്തി, കെ.എച്ച്. ഫൗസിയ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button