ദേശീയ സരസ് മേള കപ്പൂർ പഞ്ചായത്ത് തല സംഘാടക സമിതി ചേർന്നു
ദേശീയ സരസ് മേള -2026 ജനുവരി 2 മുതൽ 11 വരെ ചാലിശ്ശേരിയിൽ.
കപ്പൂർ കുടുംബശ്രീ സി.ഡി.എസ് തല സംഘാടക സമിതി യോഗം വിപുലമായ രീതിയിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു.ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ആമിന കുട്ടി അധ്യക്ഷയായി.പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ, ഭരണസമിതി അംഗങ്ങൾ, പൗരപ്രമുഖർ, കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ, അയൽക്കൂട്ട അംഗങ്ങൾ,ബ്ലോക്ക് കോഡിനേറ്റർമാർ, കമ്മ്യൂണിറ്റി കൗൺസിലർ, സമുന്നതി ആർ പിമാർ, മെൻറ്റർ തുടങ്ങി മുന്നോറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഡി.പി.എം മാരായ സബിത, ഗ്രീഷ്മ, അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റ് യങ് പ്രഫഷണൽ സുധീഷ് എന്നിവർ സരസ് മേളയുടെ വിശദമായ അവതരണം നടത്തി. വാർഡ് തല സംഘാട സമിതികൾ , അയൽ കുട്ട വിട്ടു മുറ്റ സദസ്സുകൾ , ലഹരി വിരുദ്ധ ബോധവത്കര ന്ന പ്രോഗ്രാമുകൾ പച്ചക്കറി കൃഷി എല്ലാ വാർഡു തലങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.