CHANGARAMKULAM

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് യൂണിഫോമും,തൊപ്പിയും വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്കും യൂണിഫോമും,തൊപ്പിയും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് ചേർന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോമും തൊപ്പിയും വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.പി പ്രവീൺ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫയാസ്,ജബ്ബാർ കുറ്റിയിൽ ഷണ്മുഖൻ പി വി,റഷീന റസാക്ക്,ചാന്ദിനി,സബിത വിനയകുമാർ,റൈസ അനീഷ് ,ഐആർടിസി കോഡിനേറ്റർ അജീഷ,തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് അധികൃതരും ഹരിത കർമ്മ സേന അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button