EDAPPAL

മൂട്ട് കോർട്ട് സംഘടിപ്പിച്ചു

എടപ്പാൾ : സംസ്ഥാനത്ത് പരിശീലനം പൂർത്തിയാക്കിയ 67 മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായി കണ്ടനകം ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ‘മൂട്ട് കോർട്ട്’ സംഘടിപ്പിച്ചു. കോടതി നടപടികളെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് പ്രതീകാത്മക കോടതി സജ്ജീകരിച്ചത്. റിട്ട. ജില്ലാ ജഡ്ജ് കെ. രമേഷ് ബായ് ഉദ്ഘാടനം ചെയ്തു. അഭിഭാഷകൻ കെ.ഡി. ബാബു, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരായ എം.പി. ജയിംസ്, അനുപ് വർക്കി, മുൻ കമ്മിഷണർ ഷാജി മാധവൻ, മലപ്പുറം ആർടിഒ ഷഫീഖ് എന്നിവർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ഉടൻ സേവനത്തിലേക്ക് പ്രവേശിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button