CHANGARAMKULAM

അറബിക് കേവലം മത ഭാഷയല്ല :പ്രഫ : അബ്ദുൽ റഷീദ്

ചങ്ങരംകുളം : അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ലോക ഭാഷ എന്ന നിലയിൽ സാധ്യതകളുടെ വിപുലമായ വാതായനങ്ങളാണ് വിദ്യാർത്ഥികൾക്ക് മുമ്പിൽ തുറന്നിടുന്നതെന്ന് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ അബ്ദുറഷീദ്.പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ നാക്- ഓറിയൻ്റേഷൻ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം .

അറബി ഭാഷ കേവലം മത ഭാഷയല്ലെന്നും ആധുനിക ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സ്വാധീനമുള്ളതും വിദേശ – അറബ് രാജ്യങ്ങളിൽ വമ്പിച്ച തൊഴിൽ ഭാഷ കൂടിയാണെന്നും, ഇതിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളും സമൂഹവും ഇനിയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പ്രസിഡൻ്റ് എം വി ബഷീർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ: അബ്ദുൽ ഹസീബ് , സെക്രട്ടറി ഹമീദ് മാസ്റ്റർ, യാസിർ പി കെ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button