KERALA

രണ്ട് ദിവസത്തെ നാമമാത്ര വിലക്കുറവിന് ശേഷം കുതിച്ചുയർന്നു സ്വർണ്ണവില

കേരളത്തില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കുതിപ്പ് തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണത്തിന് പുറമെ വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ ഡോളര്‍ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു. പല രാജ്യങ്ങളും ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ധനമായി സൂക്ഷിക്കാന്‍ തുടങ്ങിയതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 82080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10260 രൂപയിലെത്തി. ഒരു പവന്‍ ആഭരണത്തിന് 90000 രൂപ വരെ ചെലവ് വന്നേക്കും. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8425 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6560 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4230 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 137 രൂപയായി.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3680 ഡോളറാണ് പുതിയ നിരക്ക്. ഇനിയും വില കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരള വിപണിയിലുമുണ്ടാകും. ഡോളര്‍ സൂചിക 97.24 ആണ്. രൂപയുടെ മൂല്യം 88.15 ആയി മെച്ചപ്പെട്ടു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്നത്തേത്. ആദ്യമായി പവന് 82000 കടന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button