CHANGARAMKULAM

അസബാഹ് കോളേജിൽ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചങ്ങരംകുളം : ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന് കീഴില്‍ ‘എ ഷോൾഡർ ടു ലീൻ ഓൺ’ എന്ന പേരില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏനപ്പുഴ മെഡിക്കല്‍ കോളജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തി പരിചയമുള്ള ജവാഹിർ വി.പി ക്ലാസിന് നേതൃത്വം നല്‍കി. ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലം, തടയാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ഉപകാരപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അസ്സബാഹ് കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ കോയ എഎം. എൻ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ അബ്ദുൽറഹ്‌മാൻ.പി അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് കണ്‍വീനര്‍ നഹീം ഇഹ്സാനുൽഹഖ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button