ചങ്ങരംകുളം ആദ്യയുടെ പി ജി ഡി എം കോളേജ് ഉദ്ഘാടനവും സി.എം.എ കോൺവെക്കേഷനും നടത്തി
ചങ്ങരംകുളം : ആദ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ പൊന്നാനി താലൂക്കിലെ പ്രഥമ ഓട്ടോണമസ് പദവിയോടുകൂടി ചങ്ങരംകുളത്ത്, ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ച ആദ്യ ഇൻ്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ കീഴിൽ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻ്റിൻ്റെ (പി. ജി.ഡി.എം) കോളേജിൻ്റെ ഉദ്ഘാടനവും എഐസിടിഇ അംഗീകാര സമർപ്പണവും അതോടനുബന്ധിച്ച് ആദ്യ സ്കൂൾ ഓഫ് കൊമേഴ്സിൽ നിന്നും സിഎംഎ ഇൻറർ, ഫൈനൽ പൂർത്തിയാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കുള്ള കോൺവെർക്കേഷൻ സെറിമണിയും അവാർഡ് വിതരണവും പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടന്നു.
എടപ്പാൾ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ, ആദ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷാഹുൽഹമീദ് അധ്യക്ഷതവഹിച്ചു.
ആദ്യ ഗ്രൂപ്പ് ഡയറക്ടർ യഹിയ പി ആമയം മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായ എഐസിടിഇ അഡ്വൈസറും മുൻ ഡയറക്ടറുമായ ഡോ. രമേഷ് ഉണ്ണികൃഷ്ണനിൽ നിന്ന് എഐസിടിഇ അംഗീകാര പത്രം കോളേജ് ഡയറക്ടർ ഷഹീൻ ഹംസ ഏറ്റുവാങ്ങി.
തുടർന്ന് ആദ്യ സ്കൂൾ ഓഫ് കോമേഴ്സിലെ സിഎംഎ ഫൈനൽ ക്വാളിഫയേഴ്സ്, ഫൈനൽ സെമി കോളിഫയേഴ്സ്, ഇൻറർ കോളിഫയേഴ്സ്, ഇൻറർ സെമി കോളിഫയേഴ്സ് എന്നിവർക്കുള്ള കോൺവെക്കേഷൻ ചടങ്ങും അവാർഡ് വിതരണവും നടന്നു.
വിശിഷ്ടാതിഥിയായി യംഗ്പൂ യൂണിവേഴ്സിറ്റി & ഹാർവാർഡ് ബിസിനസ് സ്കൂൾ ഓൺലൈൻ, സിഇഒ ഡോ. സമീർ ഖർകാനിസ്, എഐസിടിഇ കോഡിനേറ്റർ അരുൺ ദാസ് , ആദ്യ ഗ്രൂപ്പ് ഡയറക്ടർമാരായ ഖലീൽ റഹ്മാൻ, മുഹമ്മദ് അൽത്താഫ്, സുഭാഷ് നായർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.