KUTTIPPURAM

വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 2.782 കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറം : കൽപ്പകഞ്ചേരി പറവന്നൂർ ചോലയിലെ വാടക ക്വാർട്ടേഴ്സിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 2.782 കിലോഗ്രാം കഞ്ചാവ് കുറ്റിപ്പുറം റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി. ഇൻസ്പെക്ടർ പി.എം. അഖിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.സംഭവത്തിൽ വെസ്റ്റ് ബംഗാൾ ബർദ്ധമാൻ സ്വദേശികളായ ഷമീം ഷെക്ക് (25), മിന്റുനില (21) എന്നിവർ പിടിയിലായി. ക്വാർട്ടേഴ്സുകൾ വാടകക്കെടുത്ത് കഞ്ചാവ് ചില്ലറവില്പന നടത്തുകയായിരുന്നു സംഘം.അസി. ഇൻസ്പെക്ടർ പി. രതീഷ്, മലപ്പുറം ഇൻറലിജൻസ് അസി. ഇൻസ്പെക്ടർ പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാഗിഷ് ചക്കുങ്ങൽ, എസ്. ശ്രീജിത്, എ. അലക്സ്, പി. ദിവ്യ, കെ. ഗണേഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button