MALAPPURAM
66 പേർക്ക് ഉടൻ പട്ടയം നൽകും; തിരുനാവായ കൊടക്കല്ലിലെ കുടുംബങ്ങൾക്ക് ആശ്വാസം
വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കാതെ ആയതോടെ വർഷങ്ങളായി കൊടക്കല്ലിലെ 66 കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. പ്രളയത്തിൽ തകർന്ന വീടുകൾക്ക് പോലും പട്ടിയും ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യം ലഭിച്ചില്ല. കൂടാതെ കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ കുടുംബങ്ങൾ ദുരിതത്തിലായി. പണം കൊടുത്ത് ഭൂമി വാങ്ങി കാലങ്ങളായി വീട് വച്ച താമസിക്കുന്ന കുടുംബങ്ങളുടെ നികുതി സ്വീകരിക്കായതോടെ നിരവധി സമരങ്ങളും നടന്നിരുന്നു.
പട്ടയം ലഭ്യമാക്കാൻ കൊടക്കല്ലിലെ കുടുംബങ്ങൾ മന്ത്രി വി. അബ്ദുറഹ്മാൻ മുഖേന മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ പട്ടയ വിതരണത്തിന് നടപടി ആരംഭിച്ചത്. ഇത് സംബന്ധിച്ച രേഖകൾ ഉടൻ കൈമാറും. ജില്ലാ കളക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് പട്ടയവിതരണം വേഗത്തിലാക്കാനായത്