കെ പി എസ് എ സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഓവറോൾ ചാമ്പ്യന്മാർ
ചങ്ങരംകുളം: കെ പി എസ് എ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ചാമ്പ്യൻഷിപ്പിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
ആറു വിഭാഗങ്ങളിലായി 300-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.
അണ്ടർ 10 ( ബോയ്സ് ) വിഭാഗത്തിൽ ഒന്ന്, മൂന്ന്, നാല് , അഞ്ച് സ്ഥാനങ്ങൾ യഥാക്രമം എസ് അദ്രിനാഥ് , മുഹമ്മദ് ലാമിഹ് , സനിൽ സാന്തോഷ് , എം വി മുഹമ്മദ് അദ്‌നൻ എന്നിവർ നേടി.
അണ്ടർ 10 (ഗേൾസ് ) വിഭാഗത്തിൽ ഒന്നാം സ്ഥാനം – ദുആ കെ.വി , രണ്ടാം സ്ഥാനം – ശസാ കെ.എൻ അണ്ടർ 12 ( ഗേൾസ്) വിഭാഗത്തിൽ രണ്ടാം സ്ഥാനം സി പി ഫാത്തിമ ഫാഹിമ യും കരസ്ഥമാക്കി.
അണ്ടർ 14 (ബോയ്സ് ) വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന്ടി മുഹമ്മദ് നജാഹ് അർഹനായി.
അണ്ടർ 14 (ഗേൾസ് ) വിഭാഗത്തിൽ മൂന്നാം സ്ഥാനം – ഫാത്തിമ സഹറ , നാലാം സ്ഥാനം – മിന്ഹ ടി.വി നേടി.
അണ്ടർ 17 (ബോയ്സ് ) വിഭാഗത്തിൽ മൂന്നാം സ്ഥാനം – അഫ്നാൻ അഹമ്മദ് അലി, അഞ്ചാം സ്ഥാനം – മുഹമ്മദ് സിയാദ് കരസ്ഥമാക്കി.
അണ്ടർ 17 (ഗേൾസ് ) വിഭാഗത്തിൽ രണ്ടാം സ്ഥാനം – സൽവ മഹ്രിൻ കെ പി , നാലാം സ്ഥാനം – നഹ ഫാത്തിമ എന്നിവർ കരസ്ഥമാക്കി.
മികച്ച പ്രകടനം കാഴ്ചവെച്ച് ചാമ്പ്യൻ പട്ടം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും മാനേജ്മെന്റും അഭിനന്ദിച്ചു. സ്കൂളിൽ സ്ഥിരമായി നടന്നു വരുന്ന ചെസ് പരിശീലനത്തിന്റെ ഫലമായാണ് വിജയം കൈവന്നതെന്ന് അധ്യാപകരും പരിശീലകരും അഭിപ്രായപ്പെട്ടു.നടപ്പു അദ്ധ്യായന വർഷത്തിൽ തന്നെ മൂന്നാം തവണയാണ് ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വിവിധ ഇന്റർ സ്കൂൾ മത്സരങ്ങളിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്നത്.