CHANGARAMKULAMLocal news
ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു
ചങ്ങരംകുളം: ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം
നരണിപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥി
മരിച്ചു.നരണിപ്പുഴ പുളിഞ്ചോട് സ്വദേശി
ഇടമനപ്പടി രാജന്റെ മകൾ ശ്രീലക്ഷ്മി(17)ആണ് ചികിത്സയിൽ ഇരിക്കെ
മരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ കഴിഞ്ഞ ഒരു മാസത്തോളമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.മാതാവ്
ശാന്ത.സഹോദരൻ:ശരൺരാജ്.മൂക്കുതല
ഗവൺമെന്റ് ഹൈസ്കൂൾ പ്ലസ്ടു
വിദ്യാർഥിനിയാണ്.
ശ്രീലക്ഷ്മിയുടെ അകാല
നിര്യാണത്തിൽ അനുശോചന സൂചകമായി തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.മൃതദേഹം തിങ്കളാഴ്ച കാലത്ത് വീട്ടുവളപ്പിൽ സംസ്കരിക്കും.
