MARANCHERY
ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി :സമൂഹത്തിലെ നിർധനർക്കും നിസ്സഹായർക്കും ആശ്വാസമായി മാറഞ്ചേരിയിൽ ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബൂബക്കർ ഉദ്ഘാടനവും സൗജന്യ ഫിസിയോതെറാപ്പി സെന്ററിന്റെ പ്രവർത്തനാരംഭവും നിർവഹിച്ചു. ഭിന്നശേഷിക്കാരെയും നിത്യരോഗികളെയും മുഖ്യധാരയിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ലക്ഷ്യം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സൗജന്യ ഫിസിയോതെറാപ്പിക്ക് അപേക്ഷകൾ ഓഫീസിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.