kaladi
ഹരിത ലൈബ്രറി പ്രഖ്യാപനം നടത്തി
കാലടി | മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമീണ വായനശാലയെ ഹരിത വായനശാലയായി പ്രഖ്യാപിച്ചു. കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് കെ.കെ.അപ്പു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ.കെ.അബ്ദുൾ ഗഫൂർ, രാജൻ പയ്യാക്കിൽ , കെ.അരവിന്ദൻ , പി.കെ.ബക്കർ , സി.വി.ചന്ദ്രൻ ,പി.ഹരിദാസൻ, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു.