CHANGARAMKULAM

നന്നംമുക്ക്പഞ്ചായത്തിലെ നിലാവ്
പദ്ധതി:ഓംബുഡ്സ്മാനെ സമീപിക്കാൻ ഒരുങ്ങി നാട്ടുകാർ

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ
പലസ്ഥലങ്ങളിലും നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ചതെരുവ് വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങൾകഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ
ഓംബുഡ്സ്മാനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. പദ്ധതിപ്രകാരം സ്ഥാപിച്ച ലൈറ്റുകളുടെ അറ്റകുറ്റപണികൾ യഥാസമയം നടക്കാത്തതിന്റെ കാരണമന്വേഷിച്ച് നാട്ടുകാർ അഡ്വക്കറ്റ് ഷറഫുദ്ദീൻ വിരളിപ്പുറത്ത് മുഖാന്തിരം വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു.വിവരാവകാശരേഖ പ്രകാരം ബൾബുകൾക്ക് ഏഴു വർഷത്തെ വാറണ്ടി ആണ് ഉള്ളതെന്നും അറ്റകുറ്റപണി നടത്തുന്നതിനു വേണ്ടി ഫീസ് അടക്കേണ്ടത് പഞ്ചായത്ത് ആണെന്നും അറ്റകുറ്റപണി നടത്തേണ്ടത് കെഎസ്ഇബി ആണെന്നുമുള്ള വിവരമാണ് ലഭിച്ചത്.എന്നാൽ പഞ്ചായത്ത് ഇതുവരെ ഫീസ് അടച്ചിട്ടില്ലെന്നുമാണ് വിവരാവകാശ രേഖ പ്രകാരം മറുപടി ലഭിച്ചിട്ടുളളത്.പരാതി രേഖാമൂലം നല്കിയിട്ടും കഴിഞ്ഞ ആറു മാസത്തോളമായി അറ്റകുറ്റപ്പണികൾക്ക് വേണ്ടി ഫീസ് ഒടുക്കാതിരുന്നത് ബൾബ് സപ്ലൈ ചെയ്ത കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button