CHANGARAMKULAM

ഹയർസെക്കൻഡറി എല്ലാവർക്കും പഠന സൗകര്യമൊരുക്കണം

ചങ്ങരംകുളം :ഈ വർഷം എസ്എസ്എൽ സി പരീക്ഷ പാസായി തുടർപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ തന്നെ പഠന സൗകര്യം ഒരുക്കണമെന്ന്
ഇസ്ലാഹി അസോസിയേഷൻ ചങ്ങരംകുളത്ത് സംഘടിപ്പിച്ച സ്റ്റുഡൻസ് സമ്മർ ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.

വളയംകുളം ഓർഫൻ കെയർ സ്കീമിലെ
10 11 12 ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പ്
അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു.

റിഹാസ് പുലാമന്തോൾ സൽ‍മ അൻവാരിയ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി

ക്യാമ്പ് കോഡിനേറ്റർ
പി ഐ റാഫിദ , പി പി. ഖാലിദ് , എം അബ്ബാസ് അലി ,പികെ.അബ്ദുല്ല കുട്ടി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button