PONNANI
സൗഹൃദത്തിന്റെ അപൂർവ മാതൃക തീർത്ത് വെളിയങ്കോട് പണിക്കൻകാവ് ശ്രീഭഗവതീക്ഷേത്ര മുറ്റത്ത് ഇഫ്‌താർ സത്കാരം
വെളിയങ്കോട്:സൗഹൃദത്തിന്റെ അപൂർവ മാതൃക തീർത്ത് വെളിയങ്കോട് താവളക്കുളം പണിക്കൻകാവ് ശ്രീഭഗവതീക്ഷേത്ര മുറ്റത്ത് ഇഫ്‌താർ സംഗമം നടത്തി.
ക്ഷേത്രം പ്രസിഡൻറ് മുള്ളത്ത് പ്രഭാകരൻ, സെക്രട്ടറി ബൈജു പുക്കയിൽ, ഖജാൻജി ശശി പഴഞ്ഞി, വെളിയങ്കോട് മഹല്ല് ഖാസിയും പണ്ഡിതനുമായ ഹംസ സഖാഫി, സയ്യിദ് മുത്തുമോൻ തങ്ങൾ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, സെക്രട്ടറി കെ.കെ. രാജൻ, ടി.എം. സിദ്ദീഖ്, പി.എം. ആറ്റുണ്ണി തങ്ങൾ, ടി.പി. കേരളീയൻ, കെ.കെ. ബീരാൻകുട്ടി, മഹല്ല് പ്രസിഡൻറ് അബൂബക്കർ, സെക്രട്ടറി അബ്ദുൽമനാഫ്, തുടങ്ങിയവർ പങ്കെടുത്തു.