CHANGARAMKULAMGULFLocal news

സൗദി മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ;ചങ്ങരംകുളം സ്വദേശി ഹനിയ ഇർഷാദിന് രണ്ടാം സ്ഥാനം

റീയാദ്: മലർവാടി ഗ്ലോബൽ തലത്തിൽ നടത്തിയ ലിറ്റിൽ കോളർ ഫാമിലി മെഗാക്വിസ് ഫെനലിൽ റിയാദിന് അഭിമാനകരമായ നേട്ടം. സൗദിയിലെ സെൻട്രൽ പ്രൊവിൻസിൽനിന്നും മെഗാ
ഫിനാലെയിലേക്ക് അർഹത നേടിയ ഏക വിദ്യാർഥിനി ഹനിയ ഇർഷാദും കുടുംബവും എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. യാര ഇൻറർനാഷനൽ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഹനിയ മലർവാടി ശുഐസി യൂനിറ്റ് അംഗമാണ്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറായ മലപ്പുറം ചങ്ങരംകുളം സ്വദേശികളയ ഇർശാദിന്റെയും സാംസ്കാരിക പ്രവർത്തകയായ റുക്‌സാനയുടെയും മകളാണ് ഹാനിയ.അമാൻ, തഹിയ്യ, ഹയാൽ, നെഹാൻ എന്നിവർ സഹോദരങ്ങളാണ്.മത്സരത്തിൽ വിജയികളായ ഹനിയയെയും കൂടുംബത്തെയും തനിമ സാംസ്കാരിക വേദി സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി അഭിനന്ദിച്ചു.

അറിവിന്റെയും അനുഭവങ്ങളുടെയും വലിയ ഉയരങ്ങൾ കീഴടക്കാനുള്ള അവസരങ്ങൾ ഇനിയും ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.മലർവാടി കേരള സംഘടിപ്പിച്ച ഗ്ലോബൽ മത്സരം മൂന്നു മാസം മുമ്പാണ് ആരംഭിച്ചത്. രണ്ട് ട്രയൽ മത്സരങ്ങൾ, രണ്ടു പ്രാഥമിക ഘട്ട മത്സരങ്ങൾ എന്നിവക്ക് ശേഷമാണ് മെഗാഫൈനൽ നടന്നത്. ഗ്ലോബൽ തലത്തിൽ 30 കുട്ടികൾ വീതമാണ് എൽ.പി, യു.പി, ഹൈസ്ക്കൂൾ ഗ്രൂപ്പുകളിൽ മത്സരിച്ചത്.
മത്സരങ്ങൾ നല്ല നിലവാരം പുലർത്തിയതായി ഇർഷാദ്-റുഖ്സാന ദമ്പതികൾ പറഞ്ഞു. മുപ്പതും
ഇരുപതും ചോദ്യങ്ങളടങ്ങിയ രണ്ട് റൗണ്ട് മത്സരങ്ങളുണ്ടായിരുന്നു. അതി ശ്രദ്ധയും സമയനിഷ്ഠയും പുലർത്തിക്കൊണ്ട് ഉത്തരങ്ങൾ സമർപ്പിക്കുന്നവർക്കാണ് വിജയം ലഭിക്കുക. ഓൺലൈൻ കാലത്തിന്റെ സാധ്യതകൾ മുഴുവൻ പ്രായോജനപ്പെ
ടുത്തിയ ലിറ്റിൽ സ്കോളർ മെഗാക്വിസ് നല്ലൊരു അനുഭവമായിരുന്നെന്ന് അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button