GULF

സൗദിയിൽ എ സി പൊട്ടിത്തെറിച്ച് തീപിടുത്തം; വളാഞ്ചേരി സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ ആറുപേർ മരണപ്പെട്ടു

റിയാദ്: സൗദി ഖാലിദിയയിൽ താമസ കേന്ദ്രത്തിന് തീപിടിച്ച് രണ്ട് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 6 ഇന്ത്യക്കാർ മരിച്ചു. വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപ്പിൽ തറക്കൽ അബ്ദുൽ ഹക്കീം(38), മേൽമുറി നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ (32) എന്നിവരാണ് മരിച്ച മലപ്പുറം സ്വദേശികൾ. തമിഴ്നാട്,ഗുജറാത്ത് സ്വദേശികളാണ് മരിച്ച മറ്റുള്ളവർ. ഇന്നലെ പുലർച്ചെ 1 30ന് താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ മുറിയിൽ ഉണ്ടായിരുന്ന ആറു പേരും മരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജോലിക്കായി അഞ്ച് ദിവസം മുൻപാണ് മലപ്പുറം സ്വദേശികൾ സൗദിയിൽ എത്തിയത്. ഇവർ ആദ്യമായാണ് സൗദിയിൽ ജോലിക്കെത്തുന്നത്. മേൽമുറി 27 നൂറേങ്ങൽ മുക്കിലെ കാവുങ്ങൽ തൊടി പരേതനായ അബ്ദുൾ കരീം- നൂർജഹാൻ ദമ്പതികളുടെ മകനാണ് ഇർഫാൻ. ഭാര്യ ഷിഫ്ന തസ്നി. മകൻ മുഹമ്മദ് ഹൈസിൻ. വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപ്പിൽ തറക്കൽ യൂസഫിന്റെയും പരേതയായ ആമിനയുടെയും മകനാണ് ഹക്കിം. ഭാര്യ ഹസ്ബി. മകൻ ഫൈസം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button