VATTAMKULAM
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ റെയ്ഹാൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന എരുവപ്രക്കുന്ന് അംഗനവാടിയിൽ വെച്ച് നടന്നു .
പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ദിലീപ് എരുവപ്ര നിർവഹിച്ചു.
അംഗനവാടി ടീച്ചർ സരോജിനി അധ്യക്ഷത വഹിച്ചു ഒപ്റ്റോമെട്രിസ്റ്റ് ഹുസ്ന, ലന. എന്നിവരും ആർ ആർ ടി അംഗങ്ങളായ മിഥുൻ, സന്തോഷ്, ഗോകുൽ എന്നിവരും നേതൃത്വം നൽകി