Ayilakkad

സ്വപ്നസാക്ഷാത്കാരത്തിന് സമാധാനകാംക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണം: സിദ്ധീഖ് മൗലവി അയിലക്കാട്

എടപ്പാൾ :വർഗീയ രഹിതവും മദ്യ-ലഹരി മുക്തവുമായ ഒരു ക്ഷേമരാജ്യം എന്ന മഹാത്മാജിയുടെ ഇതുവരെ സാക്ഷാത്കരിക്കപ്പെടാത്ത രണ്ടുസുപ്രധാന അഭിലാഷങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന സീനിയർ ഉപാദ്ധ്യക്ഷൻ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു.

മത-രാഷ്ട്രീയ ഭിന്നതകൾക്കതീതമായി സമാധാനകാംക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തിയാൽ മാത്രമേ ആ സ്വപ്നസാക്ഷാത്കാരം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിദ്ധീഖ് മൗലവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button