സാമൂഹ്യ പുരോഗതിയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കണം
പൊന്നാനി: ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സാമൂഹ്യ പുരോഗതിയും സ്വയം തൊഴിൽ പരിശീലനങ്ങളും ഏറ്റെടുക്കണമെന്ന് പൊന്നാനി എം ഐ ട്രെയിനിങ് കോളേജിൽ എം ഐ മാനവ വിഭവശേഷി വികസന കേന്ദ്രം (എം ഐ എച്ച് ആർ ഡി സി) പ്രദേശത്തെ വനിതകൾക്കായി സംഘടിപ്പിച്ച തയ്യൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പൊന്നാനി മുനിസിപ്പാലിറ്റി അധ്യക്ഷൻ ശിവദാസൻ ആറ്റുപുറത്ത് അഭിപ്രായപ്പെട്ടു. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യ സാക്ഷാത്ക്കാരം കൂട്ടായ പരിശ്രമങ്ങളിലൂടെയേ സാധ്യമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് കാമ്പുസുകളുടെ പ്രവർത്തനം അവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഉന്നമനം സാധ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്യാനുള്ള അക്കാദമിക് സ്വാതന്ത്ര്യം യൂ ജി സി അനുവദിച്ചിട്ടുണ്ടെന്നും ‘ക്യാമ്പസ് റ്റു ആന്റ് ഫോർ ദി സൊസൈറ്റി’ എന്നത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. നസീറലി എം കെ അഭിപ്രായപ്പെട്ടു. ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ മുപ്പത്തി ആര് പേർ സെർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി. ഡോ. സിൽവ പി, സുകേഷ് ടി കെ, മുഹമ്മദ് സലീം, അനുഗ്രഹ ജോഷി, ഷമീല തുടങ്ങിയവർ സംസാരിച്ചു. തയ്യൽ പരിശീലനത്തിന്റെ പുതിയ ബാച്ചിൽ പ്രവേശനം നേടാൻ www.mitc.ac.in/mihrdc യിൽ രജിസ്റ്റർ ചെയ്യുക. ബന്ധപ്പെടാവുന്ന നമ്പർ: 99472 45069, 8907162762