KERALA

സ്വകാര്യ ആശുപത്രികളിലെ അവയവ മാറ്റം;കണക്കില്ലെന്ന് ആരോഗ്യവകുപ്പ്.

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകൾ സംബന്ധിച്ച് സർക്കാരിന്റെ പക്കൽ കണക്കുകൾ ഒന്നുമില്ലെന്ന് വിവരാവകാശ റിപ്പോർട്ട്. സംസ്ഥാനത്താകെ 46 ആശുപത്രികളിലാണ് അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്താൻ അംഗീകാരമുള്ളത്. ഇതിൽ ഗവ. മെഡിക്കൽ കോളേജുകളുൾപ്പെടെ ഏഴ് സ്ഥാപനങ്ങളാണ് സർക്കാർ തലത്തിലുള്ളത്.

സർക്കാർ ആശുപത്രികളിൽ നടക്കുന്നതിന്റെ പല മടങ്ങ് അവയമാറ്റ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിൽ നടക്കുമ്പോഴും ഇതു സംബന്ധിച്ച് കണക്കുകൾ സർക്കാരിന്റെ പക്കലില്ല. 10 വർഷത്തിനിടെ പ്രധാനപ്പെട്ട നാല് സർക്കാർ മെഡിക്കൽ കോളേജുകളിലായി നടന്നത് 707 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഏഴ് ഹൃദയമാറ്റവും ഒരു കരൾമാറ്റവുമായിരുന്നു.

കോഴിക്കോട്ട് 455-ഉം ആലപ്പുഴയിൽ 15-ഉം വൃക്ക മാറ്റിവെച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ 139 വൃക്കയും ഏഴ് ഹൃദയവും തിരുവനന്തപുരത്ത് 98 വൃക്കയും ഒരു കരൾ മാറ്റവുമാണ് നടന്നത്. മൃതസഞ്ജീവനി പദ്ധതിയിൽ 368 വൃക്കമാറ്റ ശസ്ത്രക്രിയയും 261 കരൾമാറ്റവും 58 ഹൃദയ ശസ്ത്രക്രിയയും നടന്നിട്ടുണ്ട്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കാണ് ഈ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽനിന്നു നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button