സ്വപ്നങ്ങളുടെ മേളപ്പെരുക്കം
സ്വപ്നങ്ങളുടെ മേളപ്പെരുക്കം: മാത്രികതിരക്കുപിടിച്ച ജീവിതയാത്രയിൽ എവിടെയോ ഉപേക്ഷിച്ചുപോയ കലാവാസനകളെ നെഞ്ചോടു ചേർത്ത്, 8 വയസ്സുള്ള കുരുന്നുകൾ മുതൽ 75 വയസ്സുള്ള അമ്മമാർ വരെ ഒരേ താളത്തിൽ അണിനിരക്കുന്ന ഈ വിസ്മയക്കാഴ്ച—72 വനിതകളുടെ പഞ്ചവാദ്യ അരങ്ങേറ്റം—അക്ഷരാർത്ഥത്തിൽ സ്വപ്നങ്ങൾക്ക് പ്രായമില്ലെന്ന പ്രഖ്യാപനമാണ്. ഈ അപൂർവ്വ സുദിനത്തിൽ, കലയെ സ്നേഹിക്കുന്നവർക്കായി സോപാനം കാത്തുവെച്ച സ്വപ്നത്തിന്റെ പുത്തൻ ചുവടുവെപ്പായ വാദ്യ പഠന കലാകേന്ദ്രത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും നിർവ്വഹിക്കപ്പെടുന്നു. കാലം കരുതിവെച്ച മോഹങ്ങൾ കൈത്താളങ്ങളിലൂടെയും കൊട്ടിക്കയറ്റങ്ങളിലൂടെയും അരങ്ങിലെത്തിക്കുന്ന ഈ കലാകാരികളെ പ്രോത്സാഹിപ്പിക്കാനും, സോപനത്തിന്റെ പുതിയ സ്വപ്നങ്ങൾക്ക് സാക്ഷ്യം വഹിക്കാനും വരാനിരിക്കുന്ന വനിതാ ദിനത്തിൽ (മാർച്ച് 8-ന്) നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.