EDAPPAL
സ്കൂൾ സൗന്ദര്യ വൽക്കരണം ഉദ്ഘടാനം
എടപ്പാൾ: എടപ്പാൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കെ ടി ജലീൽ എം എൽ എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി, അംഗനവാടി നടുമുറ്റങ്ങൾ ഇന്റർലോക്ക് ചെയ്ത പ്രൊജക്റ്റിന്റെ ഉദ്‌ഘാടന കർമം തവനൂർ എംഎൽഎ ഡോ. കെ ടി ജലീൽ നിർവഹിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി ഷാജിമോൾ, വാർഡ് മെമ്പർ ശ്രീമതി സതി സുകുമാരൻ, പി ടി എ പ്രെസിഡന്റ് കെ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ പ്രദീപ്, വൈസ് ചെയർമാൻ രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ഗഫൂർ കെ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച് എം ശ്രീ റിയാസ് പി ടി നന്ദിയും പറഞ്ഞു.