MALAPPURAM

ഡൽഹി റിപ്പബ്ലിക്ക് ദിന പരേഡ്- പ്രൈം മിനിസ്റ്റർ റാലി; ദക്ഷിണേന്ത്യൻ കന്റീൻജന്റിനെ തിരൂർ തുഞ്ചൻ ഗവൺമെന്റ് കോളേജിന്റെ റിബിൻ അബ്ദുല്ല നയിക്കും

ഈ വർഷത്തെ ഡൽഹി റിപ്പബ്ലിക് ദിന പരേഡിന്റെ പ്രൈം മിനിസ്റ്റർ റാലിയുടെ സതേൺ കന്റീൻജന്റിനെ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് എൻ.സി.സി യൂണിറ്റ് അണ്ടർ ഓഫീസർ റിബിൻ അബ്ദുല്ല നയിക്കും. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രൈം മിനിസ്റ്റർ റാലിയിൽ കേരളം, തമിൾനാട്, കർണ്ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണേന്ത്യൻ എൻ.സി.സി
കന്റീൻജന്റിന്റെ പരേഡ് കമാന്ററായി ടീമിനെ നയിക്കുവാനുള്ള അപൂവ്വ ഭാഗ്യമാണ് റിബിൻ അബ്ദുല്ലക്ക് ലഭിച്ചിരിക്കുന്നത്.
ന്യൂഡൽഹിയിലെ ഫിൽഡ് മാർഷൽ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി എൻ.സി.സി കാഡറ്റുകളിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നത്. കേരള & ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലാണ് സംസ്ഥാനത്ത് നിന്നുള്ള കാഡറ്റുകൾ പരേഡിൽ അണിനിരക്കുന്നത്. 2 കേരള ബറ്റാലിയൻ തിരുവനതപുരത്തിന്റെ കമാൻഡിങ് ഓഫീസർ കേണൽ ജയശങ്കർ ചൗധരിയാണ് കേരള & ലക്ഷദ്വീപ്പ് റിപ്പബ്ലിക് ദിന ടീമിന്റെ കമാന്റർ.
രാജ്യത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രതിരോധ മന്ത്രി,കര – നാവിക-വ്യോമ സേന തലവൻമാർ തുടങ്ങിയവരെ സന്ദർശിക്കുവാനുള്ള അവസരവും റിപ്പബ്ലിക്ക് പരേഡിനോടനുബന്ധിച്ച് ലഭിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ദിവസത്തിൽ കൂടുതൽ നീണ്ട് നിൽക്കുന്ന ഒൻപത് അതി കഠിനമായ ക്യാമ്പുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് പതിനായിരത്തിൽത പരം കാഡറ്റുകളിൽ നിന്നും റിപ്പബ്ലിക്ക് ദിന പരേഡ് ടീമിലേക്ക് ഇടം ലഭിക്കുന്നത്. 29 കേരള എൻ.സി.സി ബറ്റാലിയൻ മലപ്പുറത്തിന് കീഴിൽ വരുന്ന നാലായിരത്തിൽ പരം എൻ.സി.സി കാസറ്റുകളിൽ നിന്നും പരേഡിന് അവസരം ലഭിക്കുന്ന ഏക എൻ.സി.സി കേഡറ്റ് റിബിൻ. തിരൂർ തുഞ്ചൻ ഗവൺമെന്റ് കോളേജ് മൂന്നാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയായ റിബിൻ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. കോളേജ് റഗ്ബി ടീം അംഗമായ റിബിന്റെ കായിക മേഖലയിലും തിളക്കമാർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.
കോളേജ് കായിക വകുപ്പ് മേധാവിയും എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിന്റെ കീഴിലാണ് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയത്.29 കേരള ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ അലോക് സിംങ്ങ് റാവത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ.അജിത്ത്
എം.എസ്, സ്റ്റാഫ് ക്ലബ് പ്രതിനിധികൾ,ബറ്റാലിയൻ ഓഫീസർമാർ , കോളേജ് യൂനിയൻ ഭാരവാഹികൾ തുടങ്ങിയവർ റിബിന്റെ നേട്ടത്തിന് ആശംസകൾ അർപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ
റിബിന്റെ പിതാവ് ശ്രീ. ഷരീഫ് പറപ്പൂർ ഐ.യു.എച്ച്.എസിൽ അധ്യാപകനും മാതാവ് അസ്മാബി ജി.എച്ച് .എസ്. എസ് കൊക്കലൂരിലെ അധ്യാപികയുമാണ്. സഹോദരി അഖില ശരീഫ് ബിരുന്താനന്തര വിദ്യാർത്ഥിയുമാണ്.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button