KERALA

സ്കൂളിൽവിദ്യാർഥിനിക്കെതിരെ അധ്യാപകന്റെലൈംഗികാതിക്രമം:നിലവിളിച്ച് ഓടി രക്ഷപ്പെട്ട് പെൺകുട്ടി

പാലക്കാട് : വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് അധ്യാപകൻ അറസ്റ്റിൽ, കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്.സംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാർഥിനിയോട് സ്കൂളിൽ കാത്തുനിൽക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടു. മറ്റ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അതിക്രമമെന്നു പെൺകുട്ടി മൊഴി നൽകി. നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകി.
പിടിയിലായ അധ്യാപകൻ സനോഫറി നെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എട്ട് മാസം മുൻപാണ് സനോഫർ അധ്യാപകനായെത്തിയത്. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button